എല്ലാ കുഞ്ഞുങ്ങൾക്കും ഒരേ സമയപരിധിയില്ല. അതിനാൽ “ഓരോ മുലയിലും കൃത്യമായി പത്തുമിനിറ്റ്” എന്ന നിയമം ആവശ്യമില്ല.
കുഞ്ഞ് ഒരു മുലയിൽ സജീവമായി കുടിക്കുകയും വിഴുങ്ങുകയും ചെയ്യുന്നിടത്തോളം തുടരാൻ അനുവദിക്കുക.
കുഞ്ഞ് സ്വയം മുല വിടുകയോ കുടിക്കൽ വളരെ മന്ദമാകുകയോ ചെയ്തശേഷം മറ്റേ മുല നൽകാം.
മറ്റേ മുല വേണ്ടെങ്കിൽ നിർബന്ധിക്കേണ്ടതില്ല.
അടുത്ത feeding ആരംഭിക്കുമ്പോൾ കഴിഞ്ഞതവണ കുറച്ചുമാത്രം കുടിച്ച മുല ആദ്യം നൽകാം.
സജീവമായി കുടിക്കുന്നത് അവസാനിച്ചിട്ടും മണിക്കൂറുകളോളം മുലയിൽ ഉറങ്ങുന്നത് പോഷണം ലഭിക്കുന്നതിന്റെ ഉറപ്പല്ല; വിഴുങ്ങുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്.
കുഞ്ഞിന്റെ പ്രായം, latch, പാലൊഴുക്ക് എന്നിവനുസരിച്ച് feeding-ന്റെ സമയം മാറും.
കുഞ്ഞിനെ എങ്ങനെ പിടിക്കണം?
ഏത് position ആയാലും നാല് കാര്യങ്ങൾ ഉറപ്പാക്കണം:
കുഞ്ഞിന്റെ തലയും ശരീരവും ഒരേ നേർരേഖയിൽ ആയിരിക്കണം. കഴുത്ത് തിരിഞ്ഞോ അമിതമായി വളഞ്ഞോ ഇരിക്കരുത്.
കുഞ്ഞിന്റെ ശരീരം അമ്മയുടെ ശരീരത്തോട് ചേർന്നിരിക്കണം.
നവജാതശിശുവിന്റെ തലമാത്രമല്ല, കഴുത്തും പുറവും ശരീരവും പിന്താങ്ങണം.
കുഞ്ഞിന്റെ മൂക്ക് മുലക്കണ്ണിന് നേരെ വരുന്നവിധം പിടിക്കണം.
Cradle hold, cross-cradle hold, football hold, side-lying position എന്നിവ ഉപയോഗിക്കാം. സിസേറിയനുശേഷം football hold പലർക്കും സൗകര്യപ്രദമായിരിക്കും. UNICEF: Common Breastfeeding Positions
കുഞ്ഞിനെ മുലയിൽ ശരിയായി ചേർക്കുന്നത് എങ്ങനെ?
മുലക്കണ്ണുകൊണ്ട് കുഞ്ഞിന്റെ മേൽചുണ്ടിൽ പതുക്കെ സ്പർശിക്കുക.
കുഞ്ഞ് വായ നന്നായി തുറക്കുന്നതുവരെ കാത്തിരിക്കുക.
മുല അമ്മ കുഞ്ഞിന്റെ വായിലേക്കു തള്ളുന്നതിനു പകരം കുഞ്ഞിനെ വേഗത്തിൽ അമ്മയുടെ ശരീരത്തോടു ചേർക്കുക.
കുഞ്ഞ് മുലക്കണ്ണ് മാത്രമല്ല, അതിനു ചുറ്റുമുള്ള കറുത്ത ഭാഗമായ areola-യുടെ നല്ലൊരു ഭാഗവും വായിലാക്കണം.
നല്ല latch-ന്റെ ലക്ഷണങ്ങൾ
കുഞ്ഞിന്റെ വായ നന്നായി തുറന്നിരിക്കുന്നു.
കീഴ്ചുണ്ട് പുറത്തേക്ക് മലർന്നിരിക്കുന്നു.
താടി മുലയിൽ തൊടുകയോ വളരെ അടുത്തിരിക്കുകയോ ചെയ്യുന്നു.
മൂക്കിന് ശ്വാസമെടുക്കാനുള്ള ഇടമുണ്ട്.
കുഞ്ഞിന്റെ വായയ്ക്കു താഴെക്കാൾ മുകളിൽ areola കൂടുതൽ കാണാം.
കവിളുകൾ അകത്തേക്ക് വലിഞ്ഞുപോകാതെ വട്ടത്തിൽ കാണപ്പെടുന്നു.
ആഴമുള്ള, മന്ദഗതിയിലുള്ള കുടിക്കലും ഇടയ്ക്കുള്ള വിഴുങ്ങലും കേൾക്കാം.
അമ്മയ്ക്ക് വേദനയില്ല അല്ലെങ്കിൽ ആദ്യത്തെ ഏതാനും സെക്കൻഡിലെ വലിവിനുശേഷം വേദന മാറുന്നു.
തെറ്റായ latch-ന്റെ ലക്ഷണങ്ങൾ
മുലക്കണ്ണിൽ തുടർച്ചയായ വേദന
കുഞ്ഞ് മുലക്കണ്ണ് മാത്രം പിടിക്കുന്നത്
ചുണ്ട് അകത്തേക്ക് മടങ്ങിയിരിക്കുന്നത്
“ക്ലിക്ക്” ശബ്ദം കേൾക്കുന്നത്
കുഞ്ഞ് തുടർച്ചയായി മുല വിട്ടുപോകുന്നത്
feeding കഴിഞ്ഞപ്പോൾ മുലക്കണ്ണ് പരന്നതോ ചതഞ്ഞതോ വെളുത്തതോ ആയി കാണുന്നത്
മുലക്കണ്ണിൽ വിള്ളലോ രക്തസ്രാവമോ
ഇങ്ങനെയാണെങ്കിൽ കുഞ്ഞിന്റെ വായയുടെ വശത്തുകൂടി വൃത്തിയുള്ള വിരൽ പതുക്കെ കടത്തി suction ഒഴിവാക്കിയശേഷം വീണ്ടും latch ചെയ്യിക്കുക. വേദന സഹിച്ച് feeding തുടരേണ്ടതില്ല.
കുഞ്ഞിനെ എപ്പോൾ, എങ്ങനെ, എത്ര ഇടവിട്ട് മുലയൂട്ടണം? — ഭാഗം 3 നാളെ ഉച്ചയ്ക്ക് 1 മണിക്ക് പോസ്റ്റ് ചെയ്യും കാത്തിരിക്കുക......
സ്രോതസുകൾ
WHO: Infant and Young Child Feeding
UNICEF: Breastfeeding Positions and Good Latch
UNICEF: Breastfeeding—Things to Do and Avoid
CDC: Newborn Breastfeeding Basics
CDC: How Much and How Often to Breastfeed
NHS: Positioning and Attachment
NHS: Is My Baby Getting Enough Milk?




