പാൽ ശരിയായി ലഭിക്കുന്നുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?
feeding സമയത്ത്
തുടക്കത്തിൽ വേഗത്തിൽ കുടിച്ചശേഷം ആഴത്തിലും മന്ദഗതിയിലും കുടിക്കുന്നു.
വിഴുങ്ങുന്ന ശബ്ദമോ ചലനമോ കാണാം.
കവിളുകൾ വട്ടത്തിൽ തന്നെ കാണപ്പെടുന്നു.
feeding കഴിഞ്ഞ് കുഞ്ഞ് ശാന്തനാകുന്നു.
കുഞ്ഞ് സ്വയം മുല വിടുന്നു.
മുല feeding കഴിഞ്ഞ് മൃദുവായി തോന്നുന്നു.
മൂത്രം
ആദ്യ രണ്ടുദിവസം മൂത്രത്തിന്റെ എണ്ണം കുറവായിരിക്കാം.
അഞ്ചാം ദിവസംമുതൽ സാധാരണയായി 24 മണിക്കൂറിൽ കുറഞ്ഞത് ആറ് നന്നായി നനഞ്ഞ ഡയപ്പറുകൾ പ്രതീക്ഷിക്കാം.
മലം
ആദ്യത്തെ കറുപ്പ്/കടുംപച്ച meconium ക്രമേണ പച്ച–തവിട്ടുനിറത്തിലേക്കും പിന്നീട് മഞ്ഞനിറത്തിലേക്കും മാറണം. ആദ്യ ആഴ്ചകളിൽ മഞ്ഞനിറത്തിലുള്ള അയഞ്ഞ മലം പലതവണ വരാം. ഏകദേശം ആറാഴ്ചയ്ക്കുശേഷം ചില മുലപ്പാൽ കുഞ്ഞുങ്ങളിൽ മലത്തിന്റെ എണ്ണം കുറയാം; കുഞ്ഞ് ആരോഗ്യവാനായി വളരുന്നുവെങ്കിൽ അത് സാധാരണമായേക്കാം.
ഭാരം
ആദ്യ ദിവസങ്ങളിൽ കുറച്ച് ഭാരം കുറയുന്നത് സാധാരണമാണ്. പല കുഞ്ഞുങ്ങളും ജനനഭാരം ഏകദേശം 10–14 ദിവസത്തിനുള്ളിൽ വീണ്ടെടുക്കും. തുടർന്ന് വളർച്ചാക്രമം ആരോഗ്യപ്രവർത്തകൻ പരിശോധിക്കണം.
കുഞ്ഞ് ഒരു feeding കഴിഞ്ഞ് കരഞ്ഞാൽ പാൽ പോരെന്നാണോ?
അവശ്യമായില്ല. കുഞ്ഞ് കരയാൻ മറ്റു കാരണങ്ങളുമുണ്ട്:
വീണ്ടും വിശപ്പ്
cluster feeding
ഡയപ്പർ നനഞ്ഞത്
ചൂടോ തണുപ്പോ
ഉറക്കം
ചേർത്തുപിടിക്കാനുള്ള ആവശ്യം
അധിക ശബ്ദമോ വെളിച്ചമോ
അസ്വസ്ഥത
മുല വീണ്ടും നൽകുന്നതിൽ തെറ്റില്ല. എന്നാൽ ഓരോ കരച്ചിലും “പാൽ പോര” എന്ന നിഗമനത്തിലെത്തി formula തുടങ്ങരുത്. മൂത്രം, ഭാരം, വിഴുങ്ങൽ, latch എന്നിവ ഒന്നിച്ചു വിലയിരുത്തണം.
ഓരോ feeding-നും ശേഷം ഏമ്പക്കം വരുത്തണോ?
മുലകുടിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ തവണയും നിർബന്ധമായി ഏമ്പക്കം വരണമെന്നില്ല. കുഞ്ഞ്:
feeding സമയത്ത് അസ്വസ്ഥനാകുകയോ
അധികം വായു വിഴുങ്ങിയതായി തോന്നുകയോ
പാൽ കുടിച്ചശേഷം ബുദ്ധിമുട്ടുകയോ ചെയ്താൽ
തോളോട് ചേർത്ത് നേരെയിരുത്തി പുറത്ത് പതുക്കെ തലോടാം. ശക്തമായി കുലുക്കരുത്.
മുലയൂട്ടുന്ന അമ്മ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
feeding-ന് മുമ്പ് സാധാരണ കൈശുചിത്വം മതി.
ഓരോ feeding-നും മുമ്പ് സോപ്പോ അണുനാശിനിയോ ഉപയോഗിച്ച് മുലക്കണ്ണ് കഴുകേണ്ടതില്ല.
അമ്മയ്ക്ക് പുറവും കൈകളും പിന്താങ്ങുന്ന വിധത്തിൽ സൗകര്യപ്രദമായി ഇരിക്കണം.
feeding സമയത്ത് കുഞ്ഞിന്റെ മൂക്കും വായും തുണിയോ വസ്ത്രമോ കൊണ്ട് മൂടപ്പെടരുത്.
കുഞ്ഞിന്റെ തലയുടെ പിന്നിൽ ശക്തമായി അമർത്തരുത്.
പുകവലി, vaping, മദ്യം, മയക്കുമരുന്ന് എന്നിവ കുഞ്ഞിന് അപകടകരമാണ്.
മരുന്ന് കഴിക്കേണ്ടിവരുമ്പോൾ മുലയൂട്ടുന്ന വിവരം ഡോക്ടറോട് പറയണം. മിക്ക സാധാരണ മരുന്നുകളും ഉപയോഗിക്കാൻ കഴിയുമെങ്കിലും ഓരോ മരുന്നും പ്രത്യേകം പരിശോധിക്കണം.
അമ്മയ്ക്ക് സാധാരണ ജലദോഷമോ പനിയോ വന്നതുകൊണ്ട് മാത്രം മുലയൂട്ടൽ നിർത്തേണ്ടതില്ല; കൈകഴുകൽ, ചുമശീലം തുടങ്ങിയ മുൻകരുതലുകൾ പാലിക്കുക.
കുഞ്ഞിനെ എപ്പോൾ, എങ്ങനെ, എത്ര ഇടവിട്ട് മുലയൂട്ടണം? — ഭാഗം 4. 31-8-26 ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ... കാത്തിരിക്കുക
സ്രോതസ്സുകൾ
CGHS–Ministry of Health and Family Welfare: Breastfeeding and
Child Nutrition and Growth
National Health Mission: Home Based Newborn Care Operational Guidelines
WHO: Infant and Young Child Feeding
UNICEF: Breastfeeding Positions and Good Latch
UNICEF: Breastfeeding—Things to Do and Avoid
CDC: Newborn Breastfeeding Basics
CDC: How Much and How Often to Breastfeed
NHS: Positioning and Attachment
NHS: Is My Baby Getting Enough Milk?




